ഹവാന: ക്യൂബയില്‍ വെള്ളിയാഴ്ച തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തു. ബ്ലാക് ബോക്‌സ് വിശദമായി പരിശോധിച്ചതിനു ശേഷമേ വിമാനാപകടത്തിന്റെ യാഥാര്‍ത്ഥ കാരണം വ്യക്തമാകൂ. 68പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം സെന്‍ട്രല്‍ ക്യൂബയിലാണ് നടന്നത്. ഇതില്‍ 28 വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്.

ക്യൂയില്‍ എയറോ കരീബിയ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ക്യൂബ സാന്റിയാഗോയില്‍ നിന്ന് ഹവാനയിലേക്ക് പോവുകയായിരുന്നു വിമാനമാണ് അപകടത്തില്‍പ്പെട്ടത്.