തിക്രിത്: ബാഗ്ദാദിലെ സുലൈമാനിയ വിമാനത്താവളത്തിനടുത്ത്്് സ്വകാര്യ വിമാനം തകര്‍ന്നു വീണ് ഏഴ് പേര്‍ മരിച്ചു. യന്ത്രത്തകരാറാണ് അപകടത്തിന് കാരണം. വിമാനം പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ തകര്‍ന്നു വീഴുകയായിരുന്നു.

ബാഗ്ദാദില്‍ നിന്നും 260 കിലോമീറ്റര്‍ അകലെയാണ് സുലൈമാനിയ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് അപകടകാരണങ്ങള്‍ വിലയിരുത്തി.