കൊച്ചി: നെടുമ്പാശേരി വിമാനതാവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജീവനക്കാരുട പണിമുടക്കിനെതുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു. എയര്‍ ഇന്ത്യയുടെ കൊച്ചി-ദുബൈയ്, കൊച്ചി-ഷാര്‍ജ, കൊച്ചി- അബുദാബി, കൊച്ചി-ദോഹ-ബഹ്‌റിന്‍, കൊച്ചി-ദില്ലി എന്നീ വിമാനങ്ങള്‍ വൈകുന്നവയില്‍ ഉള്‍പ്പെടും.

ജെറ്റ് എയര്‍വെയ്‌സിന്റെ കൊച്ചി-ദോഹ, കൊച്ചി-ഷാര്‍ജ, കൊച്ചി-മസ്‌ക്കറ്റ് വിമാനങ്ങളും പുറപ്പെടാന്‍ വൈകുന്നു. 7.30ന് പുറപ്പെടേണ്ട ദോഹ-ബഹ്‌റിന്‍ വിമാനം മുക്കാല്‍ മണിക്കൂറിന് ശേഷവും പുറപ്പെട്ടിട്ടില്ല. അതേസമയം വിമാന സര്‍വ്വീസുകള്‍ വൈകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച്് വരുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.