ന്യൂദല്‍ഹി: സംസ്ഥാന നിയമസഭ പാസാക്കി അയച്ച പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരിച്ചയച്ചു. ഇത്തരത്തില്‍ ഒരു നിയമം പാസാക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. നിയമവകുപ്പിനോട് ബില്ല് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം കൂടുതല്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 24ന് കേരള നിയമസഭ പാസാക്കിയ ‘പ്ലാച്ചിമട ഇരകളുടെ നഷ്ടപരിഹാര അവകാശത്തിനുള്ള പ്രത്യേക െ്രെടബ്യൂണല്‍ ബില്‍’ ഒരു മാസം കഴിഞ്ഞ് മാര്‍ച്ച് 30നാണ് രാഷ്ട്രപതിയുടെ അനുമതിക്കായി കേരളം അയച്ചുകൊടുത്തത്. രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ച ബില്‍ സംസ്ഥാന നിയമവകുപ്പ് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് വീണ്ടും ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴിയാണ് രാഷ്ട്രപതി ഭവനിലേക്ക് ബില്‍ എത്തേണ്ടത്. ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും അഭിപ്രായം തേടിയ ശേഷമാണ് ബില്‍ രാഷ്ട്രപതി ഭവനിലെത്തുക. പ്ലാച്ചിമട ബില്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായില്ല. ബില്‍ ഇതു വരെ രാഷ്ട്രപതിയുടെ മുമ്പിലെത്തിയിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോള കമ്പനികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണിതെന്ന ആരോപണവുമുയരുന്നുണ്ട്.

പ്ലാച്ചിമടയില്‍ കൊക്കോക്കോള കമ്പനി വരുത്തിയ പാരിസ്ഥിതിക നാശത്തിന് നഷ്ടപരിഹാരം ഈടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു നീക്കം. കെ. ജയകുമാര്‍ കമ്മറ്റിയുടെ ശിപാര്‍ശപ്രകാരമാണ് ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനായാണ് ട്രിബ്യൂണല്‍ രൂപീകരിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്. പന്ത്രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പല ഡിപ്പാര്‍ട്ട്‌മെന്റിലെ ഡയറക്ടര്‍മാര്‍, മൂന്ന് എക്‌പെര്‍ട്ടുമാര്‍ എന്നിവരുള്‍പ്പെടുന്ന പ്ലാച്ചിമട ഹൈപവര്‍ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡയറക്ടര്‍മാര്‍, കാര്‍ഷിക സര്‍വകലാശാല ഡീന്‍, റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി ടി രാമന്‍, സി.ആര്‍ സോമന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

കൃഷി, ആരോഗ്യം, മലിനീകരണം, തൊഴില്‍, ജലദൗര്‍ലഭ്യം, കുടിവെള്ളം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ എത്രമാത്രം പ്രശ്‌നങ്ങളാണ് ഉണ്ടായതെന്ന് കണക്കാക്കി ഇതിന്റെ സാമ്പത്തിക വശമാണ് പ്രധാനമായും കണക്കാക്കിയത്. കൂടാതെ കൊക്കകോള കമ്പനി വന്നതുമൂലം പ്ലാച്ചിമടയിലെ മണ്ണ്, ജലം എന്നിവ മലിനമായതെങ്ങനെയെന്ന ചോദ്യമാണ് പ്രധാനമായും കമ്മിറ്റി പരിശോധിച്ചത്. കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനംമൂലമാണ് ഈ മലിനീകരണ പ്രശ്‌നങ്ങളെല്ലാം ഉണ്ടായതെന്നാണ് കമ്മിറ്റി വിലയിരുത്തിയത്.

ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് കൊക്കക്കോള കമ്പനിയില്‍ നിന്ന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുന്നതായി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് തീരുമാനിച്ചത്. 2010 മാര്‍ച്ച് മാസത്തിലാണ് ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന പ്ലാച്ചിമട ഹൈപവര്‍ കമ്മിറ്റിയുടെ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. കൊക്കക്കോള കമ്പനിയുടെ ശക്തമായ ഇടപെടലിന്റെ ഫലമായാണ് നിര്‍ദേശം സമര്‍പ്പിക്കാന്‍ വൈകിയതെന്ന ആരോപണങ്ങള്‍ അന്നുയര്‍ന്നിരുന്നു. തുടര്‍ന്നു നിരവധി പ്രതിസന്ധികള്‍ക്കുശേഷമാണ് ബില്‍ നിയമസഭ പാസാക്കിയത്.
തുടര്‍ന്ന് ബില്‍ കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി അയച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഹരിത െ്രെടബ്യൂണലിനെ മുന്നില്‍ നിര്‍ത്തിയാണ് കോള ബില്ലിനെതിരെ ശക്തമായ പ്രചരണ പരിപാടികളുമായി രംഗത്തെത്തി. ബില്‍ കേന്ദ്രത്തിലെത്തിയപ്പോഴാണ് ബില്‍ ഭരണഘടനാവിരുദ്ധമെന്ന് സ്ഥാപിക്കാന്‍ കോള കമ്പനി ഹരിത െ്രെടബ്യൂണലിനെ കൂട്ടുപിടിച്ചിരിക്കുന്നത്. കേന്ദ്രം പാസാക്കിയ ഹരിത െ്രെടബ്യൂണല്‍ ബില്ലിന്റെ പരിധിയില്‍ പ്ലാച്ചിമട പ്രശ്‌നവും വരുമെന്നിരിക്കെ, പ്ലാച്ചിമടക്ക് മാത്രമായി മറ്റൊരു ബില്‍ കേരള നിയമസഭ പാസാക്കിയത് നിയമവിരുദ്ധമാണെന്ന വാദമാണ് കോള ഉന്നയിച്ചത്.