വിയ്യൂര്‍ : പ്ലാച്ചിമട ട്രൈബ്യൂണല്‍ നടപ്പാക്കുന്നത് സംബന്ധിച്ച നടപടിക്രമത്തില്‍ സര്‍ക്കാര്‍ ഉറച്ച നിലപാട് കൈക്കൊള്ളണമെന്ന ആവശ്യവുമായി പ്ലാച്ചിമട സമരസമിതി ഐക്യദാര്‍ഡ്യ സമിതി പ്രവര്‍ത്തകര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

ട്രൈബ്യൂണല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്ന മന്ത്രി പി.ജെ ജോസഫിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. മന്ത്രി ജയിലിലേക്ക് അയച്ച ഫാക്‌സ് സന്ദേശം തൃപ്തികരമായതിനാലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി അറിയിച്ചു.

Subscribe Us:

ട്രൈബ്യൂണല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച കോള കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയ 17 പേരെയാണ് അറസ്റ്റുചെയ്ത് വിയ്യൂര്‍ ജയിലില്‍ അടച്ചത്. ഇവര്‍ രണ്ടുദിവസം മുന്‍പാണ് നിരാഹാരം തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ഇടപെട്ടാണ് മന്ത്രി പി.ജെ ജോസഫിനെ കൊണ്ട് ജയിലിലേക്ക് ഫാക്‌സ് സന്ദേശം അയച്ച് സമരം അവസാനിപ്പിച്ചത്.

Malayalam News

Kerala News In English