കണ്ണൂര്‍: കവിയൂര്‍ കേസില്‍ തനിക്കെതിരെ ആരോപണമുയര്‍ന്നതിന് പാര്‍ട്ടിയിലെ വിഭാഗീയത കാരണമായെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി.കെ ശ്രീമതി.

പാര്‍ട്ടി വിഭാഗീയതയില്‍ ആദ്യത്തെ ഇര സ്ത്രീകള്‍ തന്നെയാണെന്നും കവിയൂര്‍ പുനരന്വേഷിക്കണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.