pk-sreemathiതിരുവനന്തപുരം: സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെയുള്ള ആരോപണം കേന്ദ്ര കമ്മിറ്റി ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഏതെങ്കിലും സി.പി.ഐ.എം നേതാവ് സദാചാര ലംഘനം നടത്തിയെന്ന് കണ്ടെത്തിയാല്‍ നടപടി ഉറപ്പാണ്.

ശശിക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് നടപടി റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിക്ക് അയച്ചുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി വന്നിട്ടില്ല. അടുത്ത കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര കമ്മിറ്റി അംഗീകരിച്ചാല്‍ മാത്രമേ സംസ്ഥാന കമ്മിറ്റിക്ക് നടപടിയെടുക്കാന്‍ കഴിയൂ. ഏതായാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും ശ്രീമതി വ്യക്തമാക്കി.

മഹിളാ അസോസിയേഷന്‍ പരാതിപ്പെടും മുമ്പ് തന്നെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.