Categories
boby-chemmannur  

കഥാരാത്രികളുടെ റിവേഴ്‌സ് ഗിയര്‍

പുസ്തക നിരൂപണം/ അഭയ് വി. അഭയ്

പുസ്തകം: മീസാന്‍ കല്ലുകളുടെ കാവല്‍(നോവല്‍)- പി കെ പാറക്കടവ്

സമയം വെളുപ്പിനു നാലു മണിയാകുമ്പോള്‍ ഞാന്‍ എന്റെ കണ്ണുകള്‍ ഉറക്കത്തില്‍ നിന്നും ഭൂമിയിലേക്കു തുറക്കുന്നു. പക്ഷികള്‍ എനിക്ക് അപ്പോള്‍ ഗുഡ് മോണിംഗ്് പറയുന്നു. ഞാന്‍ തുറന്ന കുഞ്ഞു ജനാല വഴി പുവുകളുടെ പരിമളം വന്ന് എന്നെ പൊതിയുന്നു.  ലോകത്തുള്ള എല്ലാ എഴുത്തുകാരും നല്ല കഥ  എഴുതേണ്ടതിന് ഈശ്വരനോട് സ്വര്‍ഗത്തില്‍ നിന്നും വാക്കുകള്‍ അയച്ചു തരാനായി പ്രാര്‍ത്ഥിക്കാറുണ്ട് ഞാനന്നേരം- കുറുക്കെഴുത്തു കൊണ്ടും ചുറുക്കെഴുത്തുകൊണ്ടും മലയാളിയെ പ്രണയത്തോട് വലിച്ചടുപ്പിച്ച കഥാകാരന്‍ പി ക പാറക്കടവ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ഇങ്ങനെ.

സാഹിത്യം എന്നത്, അങ്ങനെ, നോക്കിയിരിക്കുമ്പോള്‍ ഉണങ്ങിയ ചില്ലകളില്‍ പച്ച കിളിര്‍ക്കുന്നതു പോലെയോ, സംഗീതം നിറയ്ക്കുന്ന വാക്കുകളുമായി കാലം നമുക്കരികില്‍ വന്നുനില്‍ക്കുന്നത് പോലെയോ ആണ്. പി കെ എഴുതുമ്പോള്‍ കഥകളും അങ്ങനെതന്നെയായിത്തീരുന്നു. വളരെ പതിഞ്ഞ ശബ്ദത്തിലാണ് പി കെ പാറക്കടവ് എഴുതുന്നത്. ചിലപ്പോഴെങ്കിലും കടലാസിന് മാത്രം കേള്‍ക്കാവുന്ന തീരെ കനം കുറഞ്ഞ ഒച്ചയില്‍. എന്നാല്‍ അക്ഷരങ്ങളിലെ ഈ കനം കുറവ് വാക്കുകള്‍ കയറ്റി അയയ്ക്കുന്ന രചനകള്‍ക്കില്ല. മഷി കുടിച്ച തണ്ടു കുടിയന്‍ സസ്യങ്ങള്‍ പോലെ, ചോരച്ചുവപ്പ് കുടിച്ചു പൂസായ കുഞ്ഞട്ടകള്‍ പോലെ തുടിക്കുന്ന ജീവന്റെ നിറ രൂപമാണ് പൂര്‍ണതയിലെത്തുമ്പോള്‍ ഓരോ പി കെ പാറക്കടവ് രചനയ്്ക്കും. കുഞ്ഞുകഥകള്‍ കൊണ്ട് തീപ്പൊരി വിരിയിച്ചു എന്നതാവാം പി കെ പാറക്കടവിനെ മറ്റു മലയാള കഥാകാര•ാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അദ്ദേഹം എഴുതിയപ്പോഴെല്ലാം വാക്കുകള്‍ക്കിടയില്‍  രക്തം കിനിഞ്ഞു. പ്രണയത്തിന്റെ സുഗന്ധം എങ്ങും പരന്നു. അദൃശ്യരായ രണ്ടു പേര്‍ കഥയുടെ ചെരിവുകളിലിരുന്ന് വാ തോരാതെ സംസാരിച്ചു. ഭാവനയുടെ മിന്നാമിനുങ്ങു ടോര്‍ച്ചുകള്‍ ആ കുഞ്ഞു രചനകള്‍ക്കിടയിലിരുന്ന് ‘ജീവിതമേ..’ എന്നു കണ്ണു മിഴിച്ചു.

കുഞ്ഞുകഥകളുടെ സുല്‍ത്താനായ പാറക്കടവ് ഇക്കുറി എത്തുന്നത് ഒരു കുഞ്ഞു നോവലുമായാണ്-മീസാന്‍ കല്ലുകളുടെ കാവല്‍. ശീര്‍ഷകത്തില്‍ തന്നെ ഒരു കവിതയുടെ ഹൃദയമുണ്ട്. കാലം പോയ്‌ക്കൊണ്ടേയിരിക്കും, ഒടുവില്‍ മീസാന്‍ കല്ലുകള്‍, സ്വര്‍ഗത്തിലേക്കുള്ള ചൂണ്ടു പലകകള്‍ മാത്രം
ബാക്കിയാവും എന്നും ഇതില്‍ സൂചനകളുണ്ടാവാം.

‘ഒരു നാടിന്റെ ചരിത്രം പരിശോധിക്കാന്‍ ആ കാലത്തിറങ്ങിയ കഥാപുസ്തകങ്ങള്‍ വായിച്ചാല്‍ മതി” എന്ന് കഥയിലെ നായകനായ സുല്‍ത്താന്‍ നായിക ഷഹര്‍സാദയോട് പറയുന്നു. ഓര്‍ക്കുക, പുതിയ കാലത്തിലും കഥകള്‍ തീരുന്നേയില്ല, പഴയ കഥപറച്ചിലുകാരും കേള്‍വിക്കാരും ഇല്ലാതാകുന്നേയില്ല എന്നൊരു അദൃശ്യ പാഠവും ഉണ്ടിതില്‍. എന്നാല്‍ കാര്യങ്ങളെ കാലഘട്ടം റിവേഴ്‌സ് ഗിയറിലാക്കിയിരിക്കുന്നു. ഇക്കുറി കഥ പറയുന്നത് സുല്‍ത്താന്‍, കഥ കേള്‍ക്കാന്‍ ഷഹര്‍സാദ എന്ന കെണിയുമൊരുക്കിയിരിക്കുന്നു. പുതിയ കാലത്ത് ടീനേജ് പ്രണയിനികളായ രണ്ടു പോരാണ് അവരെന്നു മാത്രം.    ‘ഓര്‍മകളുടെ പായ്ക്കപ്പല്‍ നിറയെ കഥകളാണ്,’ എന്നു പറഞ്ഞു കൊണ്ട് സുല്‍ത്താന്‍ കഥ പറഞ്ഞു തുടങ്ങുന്നു.

പതിനാറ് അധ്യായങ്ങള്‍ മാത്രമുള്ള ഒരു മൈക്രോ നോവല്‍ ആണ് മീസാന്‍കല്ലുകളുടെ കാവല്‍. പാറക്കടവിന്റെ ഛോട്ടാകഥകളുടെ കരുത്തുള്ള 16 തുടരന്‍ അധ്യായങ്ങള്‍. കുഞ്ഞു കുഞ്ഞു പടക്കങ്ങളിലൂടെ കത്തിക്കയറുന്ന ഒരു ഉല്‍സവപ്പെരുക്കത്തിന്റെ അനുഭവമുള്ള  വായന.

ജിന്നു കൂടിയ പെണ്ണിനെപ്പോലെ മുടിയാട്ടി നില്‍ക്കുന്ന മഴയുണ്ട് ഇതില്‍,പ്രളയമുണ്ട്, തീരാത്ത പ്രണയവുമുണ്ട്. മിത്തുകള്‍ നിറഞ്ഞു പെയ്യുന്ന ഭൂതകാലക്കഥകളാണ് സുല്‍ത്താന്‍ ഷര്‍ഹസാദയ്ക്ക് പറഞ്ഞു കൊടുക്കുന്നത്. പള്ളിയിലെ ഖാളിയാറും ചൊക്രാനും, ഖാളിയാരുടെ ആജ്ഞയില്‍ പെരുമ്പാമ്പിനെപ്പോലെ മടങ്ങി നീന്തുന്ന മഴ, സ്വര്‍ണാഭരണങ്ങളും ഒടുവില്‍ തന്റെ ഉടലിനെതന്നേയും കിണറിന്റെ ദാഹത്തിന് തിന്നാന്‍ കൊടുത്ത് ആഹ്ലാദിക്കുന്ന ഭ്രാന്തിയായ ഉമ്മാച്ചോമ്മ, അസീസ് അധികാരിയുടെ മഞ്ചല്‍ യാത്ര, കുതിരപ്പുറത്തേറി വരുന്ന ആലി മുസ്ല്യാര്‍ എന്ന ഔലിയ, അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാമ്പും രാജനും, എം മുകുന്ദന്‍…സുല്‍ത്താന്‍ പറയുന്ന കഥകള്‍ക്ക് പുതിയ കാലത്തില്‍ നഷ്ടപ്പെടുന്ന നാട്ടു പെരുമയുടെ മുഴക്കങ്ങള്‍ ഉണ്ട്.

ഇതു തിരിച്ചു പറയലിന്റെ ഒരു കാലം കൂടിയാണ് എന്ന് പാറക്കടവിന്റെ രചന നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെങ്കില്‍ അതില്‍ അതിശയോക്തിയില്ല. പണ്ട് ഷഹര്‍സാദ, ഇന്ന് സുല്‍ത്താന്‍. കാലം അട്ടിമറിക്കപ്പെടുമ്പോള്‍ കഥാകൃത്ത് വായനക്കാരനും വായനക്കാരന്‍ കഥാകൃത്തുമായി മാറുന്നു.

‘ഇനി ഞാന്‍ പറയട്ടെ…കഥയ മമ, കഥയമമ..’ എന്നാണ് പോസ്റ്റ് മോഡേണ്‍ കാലത്തില്‍ കോളേജിലിരുന്ന് സുല്‍ത്താന്‍ എന്ന വിദ്യാര്‍ത്ഥിക്ക് തന്റെ പ്രണയിനിയോട് പറയാനുള്ളത്. ഹിസ്റ്ററികളിലെല്ലാം സത്യത്തില്‍ പറഞ്ഞത് ഹേര്‍-സ്റ്റോറികളായിരുന്നെന്നും, ഇനിയാണ് ‘ഹിസ്-സ്‌റ്റോറി’ ‘ വരേണ്ടതെന്നും നോവലിസ്റ്റ് ഗോപ്യമായി പറയാതിരിക്കുന്നില്ല. കഥ, കഥയൊഴിച്ച് മറ്റെന്തുമാണ് എന്ന തിരിച്ചറിവാണ് ഈ കുഞ്ഞു നോവലിന്റെ കാതല്‍. കഥ ചരിത്രം നിറയ്ക്കുന്ന നാട്ടു /വീടു /നഗര സ്മരണകളുമാണ് എന്നാവാം പുതിയ കാല വിവക്ഷ. പഴയ കാലം / പുതിയ കാലം എന്ന ഏറ്റു മുട്ടല്‍ സുല്‍ത്താന്‍-ഷഹര്‍സാദമാരിലൂടെ പുനര്‍ജ്ജനിക്കുന്നു.

‘ദ അദര്‍ പോയന്റ് ഓഫ് വ്യൂ’ എന്ന് സബ് ടൈറ്റില്‍ കൊടുക്കാവുന്ന ആയിരത്തൊന്നു രാവുകളുടെ മിനിയേച്ചര്‍ പതിപ്പാവും ചില നേരങ്ങളിലെങ്കിലും ‘മീസാന്‍കല്ലുകളുടെ കാവല്‍’. എനിക്കു സമയമില്ലാത്തതിനാല്‍ ‘നൂറ്റൊന്നു രാവുകള്‍’ എന്നും പുതിയ കാല കഥാകാരന്‍ പറയുന്നുണ്ടാകാം.

കഥ തീരുമ്പോള്‍ മരിക്കുന്നത് വായക്കാരന്‍ / വായനക്കാരിയാണ്. നല്ല കഥകള്‍ എപ്പോഴും അങ്ങനെ തന്നെ. അത് വായനക്കാരനെ വായനയുടെ പാരതമ്യതയില്‍ വെച്ച് നിര്‍വൃതിയുടെ കൊക്കയിലേക്ക് തള്ളിയിട്ടു കൊല്ലുന്നു. ഇല്ലെങ്കില്‍ വിഭ്രമാകാശത്തിലേക്ക് വിമോചിപ്പിക്കുന്നു. മീസാന്‍ കല്ലുകളിലും മരണമുണ്ട്. ഉണരാത്ത ഉറക്കത്തിലേക്ക് നടന്നടുക്കുന്നത് ഷഹര്‍സാദയാണ് ഇവിടെ.
നീ സ്വസ്ഥമായുറങ്ങ്.
നിനക്ക് ഒരു മീസാന്‍ കല്ലായ് ഞാനിതാ കാവലിരിക്കുന്നു.
അനന്തമായ കാവല്‍.
ഞാന്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കാം.
കഥ തീരുമ്പോള്‍ ചുറ്റിലും മൈലാഞ്ചിച്ചെടികള്‍ കരയുന്നു. ആകാശത്തേക്ക് തുമ്പികള്‍ ഊഴമിട്ട് പറക്കുന്നു.

തന്റെ ആദ്യ നോവലിലൂടെ, അതും മൈക്രോ രചനയിലൂടെ, പി കെ പാറക്കടവ് കഥയുടെ മാജിക് ആവര്‍ത്തിക്കുന്നു. വൈക്കം ബഷീറിന്റെ ചെറു നോവലുകള്‍ വായിച്ച, ഡി വിനയചന്ദ്രന്റെ ‘പൊടിച്ചി’ ‘ പോലുള്ള നോവല്‍ ഹ്രസ്വങ്ങളെ ഏറ്റു വാങ്ങിയ വായനാ സമൂഹത്തിലേക്ക് പി കെ പാറക്കടവിന്റെ ഈ ആദ്യ നോവല്‍ രക്തപുഷ്പങ്ങള്‍ പോലെ ചിതറിച്ചുവക്കും എന്നാശിക്കാതെ വയ്യ!


Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1
സേമിയ ഉപ്പ്മാവ്

ഇന്ന് സേമിയ കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കിയാലോ? എല്ലാവരും രുചിയോടെ കഴിക്കുന്ന ഈ രസികന്‍ വിഭവം ഉണ്ടാക്കാന്‍ ഇതാ രുചിക്കൂട്ട്. ചേരുവകള്‍ സേമിയ വേവിച്ച് വെള്ളം ഊറ്റിയത് - 2 കപ്പ് എണ്ണ                         - 2 ടീസ്പൂണ്‍ കടുക്                         - 1/2 ടീസ്പൂണ്‍ ഉഴുന്ന്                        - 1/2 ടീസ്പ്പൂണ്‍ വറ്റല്‍ മുളക്                     - 1 എണ്ണം കറിവേപ്പില                     - 2 തണ്ട്. സവാള                        -  1/2 കപ്പ് ഇഞ്ചി                         -  1 ടീസ്പൂണ്‍ പച്ചമുളക്                        -  1 ടീസ്പൂണ്‍ ഉപ്പ്                             -പാകത്തിന് തയ്യാറാക്കുന്ന വിധം എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ത്തിളക്കി നന്നായി വഴറ്റിയ ശേഷം വേവിച്ച സേമിയയും ഉപ്പും ചേര്‍ത്തിളക്കി തീയില്‍ നിന്നും വാങ്ങി ചൂടോടെ ഉപയോഗിക്കാം.

ഇയ്യോബിന്റെ പുസ്തകം നവംബര്‍ 7ന്

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഇയ്യോബിന്റെ പുസ്തകം നവംബര്‍ 7ന്. ഫഹദ് ഫാസില്‍, ജയസൂര്യ, ലാല്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന പത്മപ്രിയ, ഇഷ ഷെര്‍വാനി, റീനു മാത്യൂസ്, ലെന എന്നിവരും വിവിധ വേഷങ്ങളില്‍ എത്തുന്നു. സ്വാതന്ത്ര്യലബ്ദിക്കു മുമ്പുള്ള മൂന്നാറിലെ ഒരു പഴയകാല കഥയാണ് ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രം. ഒക്ടോബറിന് 30ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റുകയായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിലെ രാവെ എന്നു തുടങ്ങുന്ന ഗാനം ഇപ്പോല്‍ തന്നെ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. നേഹ എസ്.നായരും യാക്‌സെന്‍ ഗാരി പെരേരയും ചേര്‍ന്നാണ് ഇതിന്റെ സംഗീതം നല്‍കിയിരിക്കുന്നതി. നേഹയും ഹരിചരണ്‍ ശേഷാദ്രിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. തന്റെ എല്ലാ ചിത്രങ്ങലെയും പോലെ തന്നെ അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍. എ എ റിലീസ് ച്ത്രം പ്രദര്‍ശനത്തിനെത്തിക്കും.

നറുനീണ്ടിയും ആരോഗ്യവും

ആരോഗ്യപരിപാലനത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രധാന ഒഷധങ്ങളിലൊന്നാണ് നറുനീണ്ടി അഥവാ നന്നാറി. ആധുനിക കാലത്ത് പലരും മനപ്പൂര്‍വ്വം മറക്കുന്ന ഈ ഔഷധത്തിന്റെ ഗുണങ്ങളറിയേണ്ടേ? ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കുമുള്ള ഫലപ്രദമായ ഒറ്റമൂലിയാണ് നറുനീണ്ടി. വാതം, മൂത്രാശയ രോഗങ്ങള്‍, സിഫിലിസ് എന്നിവക്കുള്ള ഔഷധമായ നറുനീണ്ടി  ലൈംഗികശേഷി വര്‍ധിപ്പിക്കുവാനും ഉത്തമമാണ്. പിത്തജ്വരത്തിന് ചിറ്റമൃത്,രാമച്ചം,നറുനീണ്ടി, മുത്തങ്ങ, ചന്ദനം എന്നിവ ചേര്‍ത്തു കഷായമുണ്ടാക്കി തേനും പഞ്ചസാരയും മേമ്പൊടിച്ചേര്‍ത്ത് സേവിക്കുന്നത് ഗുണം ചെയ്യും. നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ച്് നെല്ലിക്കയുടെ വലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി 21 ദിവസം കഴിച്ചാല്‍ മൂത്രക്കല്ലിന് ശമനമുണ്ടാകും. നറുനീണ്ടി പാല്‍ക്കഷായം വച്ച് ദിവസം രണ്ടു നേരം 25 മില്ലിലിറ്റര്‍ വീതം രണ്ടോ മൂന്നോ ദിവസം കുടിക്കുന്നത് മൂത്രസംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കും. മൂത്രാശയക്കല്ല് അകറ്റാന്‍ നറുനീണ്ടി വേര് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അസ്ഥിസ്രാവം, ചുട്ടുനീറ്റല്‍, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവ അകറ്റാന്‍ നറുനീണ്ടി ഉത്തമ ഒഷധമാണ്. ചര്‍മ്മരോഗം, കുഷ്ഠം, രക്തദുഷ്ടി, സിഫിലിസ്, തേള്‍വിഷം എന്നിവക്ക് നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് പൊടി മൂന്നു ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിക്കുകയോ കഷായം വെച്ചു കുട്ടിക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമാക്കി വിധിപ്രകാരം നെയ്യ് കാച്ചി സേവിച്ചാല്‍ എലി കടിച്ചാലുണ്ടാകുന്ന അസുഖങ്ങള്‍ മാറും. നറുനീണ്ടി കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്. ഗര്‍ഭിണികളുടെ മോണിംഗ് സിക്‌നസ് മാറാന്‍ നറുനീണ്ടി സത്തു ചേര്‍ത്ത വെള്ളം കുടിക്കാം.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തമാക്കാനാകാത്തതില്‍ വിഷമമുണ്ട്: ഷാരൂഖ്ഖാന്‍

കൊല്‍ക്കത്ത: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തമാക്കാനാകാത്തതില്‍ വിഷമമുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ്ഖാന്‍.മറ്റൊരു ടീമിനെ സ്വന്തമാക്കാന്‍ തന്റെ മനസ്സനുവദിക്കില്ല എന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ഐ.എസ്.എല്ലിന്റെ ഭാഗമാകാന്‍ ഏറെ ആഗ്രഹിച്ചിരുന്നു നിര്‍ഭാഗ്യവശാല്‍ അതിനു കഴിഞ്ഞില്ല. കൊല്‍ക്കത്ത ടീമിനെ സ്വന്തമാക്കാന്‍ ഇനി കഴിയില്ല മറ്റൊരു ടീമിനെ സ്വന്തമാക്കാന്‍ എനിക്ക് കഴിയില്ല.' ഷാരൂഖ് പറഞ്ഞു. മറ്റു ടീമുകളില്‍ നിന്ന് ഓഫറുകള്‍ വന്നതാണ്. പക്ഷെ എനിക്കതിനു കഴിയില്ല. കൊല്‍ക്കത്ത ഫുട്‌ബോള്‍ ടീമിനെ സ്വന്തമാക്കാനായില്ലെങ്കില്‍ ജീവിതത്തില്‍ ഞാന്‍ ഫുട്‌ബോള്‍ കളിക്കില്ല അദ്ദേഹം പറഞ്ഞു. അതേ സമയം ഗാംഗുലിയെ അഭിനന്ദിക്കാനും ഷാരൂഖ് മറന്നില്ല. തന്നെക്കാള്‍ കൂടുതല്‍ ടീം അര്‍ഹിക്കുന്നത് ഗാംഗുലിയെ ആണെന്നും അദ്ദേഹത്തിനതു കഴിയും എന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു. കൊല്‍ക്കത്തക്ക് വേണ്ടി ഫുട്‌ബോള്‍ കളിച്ചാല്‍ പിന്നെ മറ്റൊരു സിറ്റിക്ക് വേണ്ടിയും നമ്മള്‍ കളിക്കില്ല. എനിക്ക്‌ മുംബൈയും ദല്‍ഹിയുമൊക്കെ ഇഷ്ടമാണ് പക്ഷെ ഞാന്‍ പിന്‍താങ്ങുക കൊല്‍ക്കത്തയെ ആയിരിക്കമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.