എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്‍ ഭാര്യയുമൊത്ത് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Friday 28th March 2014 4:25pm

kunjanthan

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്‍ ഭാര്യയുമൊത്ത് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഹോട്ടലിലാണ് ഇവര്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്.

ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.ഐ.എം നേതാവാണ് കുഞ്ഞനന്തന്‍. പോലീസ് ഒത്താശയോടെയായിരുന്നു ഇരുവരുടെയും രഹസ്യ കൂടിക്കാഴ്ച.

മാധ്യമപ്രവര്‍ത്തകര്‍ ഇരുവരെ തിരിച്ചറിഞ്ഞതോടെ കൂടിക്കാഴ്ച അവസാനിപ്പിച്ച് കുഞ്ഞനന്തന്‍ പോലീസുകാര്‍ക്കൊപ്പം ഹോട്ടലില്‍ നിന്നിറങ്ങി.

കൂടിക്കാഴ്ച ഞെട്ടിപ്പിക്കുന്നതാണെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സി.പി.ഐ.എം നേതാവ്  പി. മോഹനന്‍ മാസ്റ്റര്‍ ഭാര്യയും എം.എല്‍.എയുമായ കെ.കെ ലതികയുമായി ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയ സംഭവം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Advertisement