Categories

ജമാഅത്തിന്റെ പിന്തുണ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

kunhalikuttyവേങ്ങര: ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ മുസ്‌ലിം ലീഗിന് ആവശ്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന് ജമാഅത്ത് പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ കളിയാക്കല്‍ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജമാഅത്ത് പിന്തുണ നല്‍കാത്തതാണ് നല്ലത്. 15 ഇടങ്ങളില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാമെന്ന ജമാഅത്തിന്റെ പ്രഖ്യാപനം പരിഹസിക്കാന്‍ വേണ്ടി മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സ്പിരിറ്റ് കടത്തുകേസില്‍ പ്രതിയാണ് അജിതയുടെ ഭര്‍ത്താവ്. സ്ത്രീകളെ ഉപദേശിക്കാന്‍ നടക്കുന്ന അജിത അതിനെക്കുറിച്ചാണ് ആദ്യം പ്രതികരിക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. വേങ്ങരയില്‍ യോഗം നടത്താന്‍ അജിതയ്ക്ക് അനുമതി ലഭിച്ചിരുന്നില്ലെന്നും ലീഗ് പ്രവര്‍ത്തകരാരും അജിതയെ ഉപദ്രവിക്കാന്‍ പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.