തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ ആരെല്ലാം മല്‍സരിക്കണമെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക പാണക്കാട് തങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവകാശവാദങ്ങളേക്കാള്‍ സൗഹൃദ അന്തരീക്ഷമാണ് യു.ഡി.എഫിന് ആവശ്യമെന്നും സോഷ്യലിസ്റ്റ് ജനതയുടെ വരവുകൊണ്ട് മുന്നണിക്ക് ഗുണമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.