കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു തീവ്രവാദകക്ഷിയുടെയും സഹകരണം മുസ്ലിം ലീഗിന് ആവശ്യമില്ലെന്ന് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഒരു സംഘടനയുടേയും വോട്ട് വേണ്ടെന്ന് പറയാനുള്ള ധിക്കാരം യു ഡി എഫ് കാണിക്കില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. അധ്യാപകന്റെ കൈവെട്ടിയതിന് ഉത്തരവാദിയായവരെ ഉടനേ അറസ്റ്റ് ചെയ്യണമെന്നും കഴിഞ്ഞദിവസം നടന്ന യു ഡി എഫ് .യോഗം ആവശ്യപ്പെട്ടിരുന്നു.