കോഴിക്കോട്: തദ്ദേശതിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയശക്തികള്‍ക്ക് കനത്ത പ്രഹരമാണ് ഏറ്റതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതസൗഹാര്‍ദ്ദത്തിന്റെ വിജയമാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായതെന്നും കോഴിക്കോട് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്. ജനങ്ങള്‍ സംസ്ഥാനഭരണത്തെ വെറുത്തു എന്നതിന്റെ തെളിവാണ് ഫലങ്ങള്‍. മലപ്പുറം ജില്ലയില്‍ മുസ്‌ലിം ലീഗിന് വന്‍ നേട്ടമാണ് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Subscribe Us: