എഡിറ്റര്‍
എഡിറ്റര്‍
മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരായ മര്‍ദ്ദനം ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തിന് സമാനം; രൂക്ഷ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Tuesday 22nd August 2017 12:56pm

മലപ്പുറം: ഐ.എസ് മതനിഷേധം മാനവ വിരുദ്ധം ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മുസ്‌ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി.

ഉത്തരേന്ത്യയിലേതിന് സമാനമായ ആള്‍ക്കൂട്ട ആക്രമണം കേരളത്തിലും നടക്കുന്നുണ്ടെന്നാണ് മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം തെളിയിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മര്‍ദ്ദനത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നിട്ടും അക്രമികളെ ജാമ്യത്തില്‍ വിടുകയും ലഘുലേഖ വിതരണം ചെയ്തവരെ ജയിലില്‍ അടക്കുകയുമായിരുന്നു.


Dont Miss സി.പി.ഐ.എം ഇടതുപക്ഷമല്ല; അവര്‍ക്ക് മാര്‍ക്‌സിനെക്കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ധാരണയില്ല: ജിഗ്നേഷ് മെവാനി


തീവ്രവാദ വിരുദ്ധവും സൗഹാദര്‍വുമായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. ഫാഷിസത്തിന് കുടപിടിക്കുകയാണ് പൊലീസ്. ദേശീയ പതാക വിഷയത്തിലും പക്ഷപാതപരമായിരുന്നു പൊലീസ് നടപടി. ഇക്കാര്യങ്ങള്‍ ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഐ.എസ്: മതനിഷേധം, മാനവവിരുദ്ധം’ എന്ന ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിലാണ് വിസ്ഡം പ്രവര്‍ത്തകരെ തീവ്രവാദികള്‍ എന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടികൂടിയത്. ഇവരെ ക്രൂരമായി മര്‍ദ്ദിച്ചശേഷം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു പോകുന്ന ഇവരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനെത്തിയവരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചിരുന്നു. കസ്റ്റഡിയിലെടുത്തവരെ കാണാനെത്തിയവരെ യുവാക്കളെ പൊലീസ് സ്റ്റേഷനു സമീപം കൂടിനിന്ന ഹിന്ദു ഐക്യവേദി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തുകയും ഇത് പൊലീസ് തടഞ്ഞപ്പോള്‍ കൂടുതല്‍ ആളുകളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയുമായിരുന്നു.

Advertisement