എഡിറ്റര്‍
എഡിറ്റര്‍
ഒരടി കിട്ടുന്നതു മനസ്സിലാക്കാം; അടിയോടടി കിട്ടുന്നത് നാണക്കേട്: പി.കെ കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Monday 8th May 2017 3:27pm

തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

സംസ്ഥാന സര്‍ക്കാരിനു ബുദ്ധിയുണ്ടായിരുന്നെങ്കില്‍ സെന്‍കുമാര്‍ വിഷയത്തില്‍ ഇത്രയും വലിയ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതു കേരളത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും നാണക്കേടാണ്. ഒരടി കിട്ടുന്നതു മനസ്സിലാക്കാം. എന്നാല്‍ നിരന്തരം അടിയോടടി കൊള്ളുന്നതു സര്‍ക്കാരിനും ജനങ്ങള്‍ക്കും മോശമാണെന്നും പറഞ്ഞു.

വനിതാ ലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഖമറുന്നിസ അന്‍വറിനെ നീക്കിയത് ബി.ജെ.പി ഭരണത്തെ പുകഴ്ത്തി സംസാരിക്കുന്നത് പാര്‍ട്ടി നയമല്ലാത്തതിനാലാണ്.


Dont Miss മൂന്നാര്‍ സമരം അവസാനിപ്പിച്ചു എന്ന് തെറ്റായ വാര്‍ത്ത കൊടുക്കുന്നത് എം.എം മണിയെ സംരക്ഷിക്കാന്‍: ആം ആദ്മി പാര്‍ട്ടി 


പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാകാതിരിക്കാനാണ് ഇങ്ങനെയൊരു നടപടി. മറ്റേതെങ്കിലും സംഭവവുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

കെ.എം. മാണി വിഷയത്തില്‍ ലീഗിന്റെ അഭിപ്രായം യുഡിഎഫ് യോഗത്തില്‍ പറയും. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞു കുഴപ്പമുണ്ടാക്കാന്‍ താല്‍പര്യമില്ല. ആദ്യം അഭിപ്രായം, പിന്നെ ചിന്ത എന്നതല്ല തങ്ങളുടെ രീതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement