Categories

മഅദനി; മനുഷ്യാവകാശ പ്രശ്നമായാല്‍ ഇട­പെ­ടു­മെ­ന്ന് ലീഗ്

കോഴിക്കോ­ട്: പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റ് മനുഷ്യാവകാശ പ്രശ്‌നമായി മാറി­യാല്‍ പാര്‍ട്ടി ഇടപെടു­മെ­ന്നു മു­സ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കു­ട്ടി.

ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ്സില്‍ മഅദനിക്കെതിരേ കേസെടുത്തിരിക്കുന്നത് കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ ആയതിനാല്‍ നിഷ്പക്ഷതയില്‍ സംശയമു­ണ്ട്. മ­അ­ദ­നി­യു­ടെ ക­ഴിഞ്ഞ ജ­യില്‍വാ­സ­ക്കാലത്ത് സഹായിച്ചപ്പോഴൊന്നും പി ഡി പി യോ അ­ദ്ദേ­ഹമോ നന്ദി കാട്ടിയിട്ടില്ലെന്നും കുഞ്ഞാലിക്കു­ട്ടി കു­റ്റ­പ്പെ­ടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.