കൊച്ചി: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കൊച്ചിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വഴിയിലൂടെ പോകുന്നവരെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാര്‍ത്തയാക്കുന്ന വിവാദ വ്യവസായമാണ് നടക്കുന്നത്. ഇതിന് മാര്‍ക്കറ്റ് ഇടിയും. തെറ്റായ ചീപ്പ് ഏര്‍പ്പാടാണിത്. ഇത്തരം വിവാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല’- അദ്ദേഹം പറഞ്ഞു.

Subscribe Us:

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിയമോപദേശം നല്‍കുന്നതിനായി മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ ദാമോദരന്‍ പണം കൈപ്പറ്റിയെന്നായിരുന്നു ഇന്നലെയുണ്ടായ വെളിപ്പെടുത്തല്‍. എം.കെ ദാമോദരന്റെ ജൂനിയറായിരുന്ന അഡ്വ. പി.സി ശശിധരന്‍, ക്ലര്‍ക്ക് സതീശ് വര്‍മ്മ, കാസര്‍ക്കോട്ടെ മുന്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഇക്കാര്യം ഒളിക്യാമറയില്‍ പറയുന്ന ദൃശ്യങ്ങള്‍ ഇന്ത്യാവിഷനാണ് പുറത്തുവിട്ടത്.