Categories

ലൗ ജിഹാദ്: നിസംഗത അവസാനിപ്പിക്ക­ണം

pk-krishnadasതിരുവനന്ത­പുരം: ലൗ ജിഹാദിനെതിരായ സര്‍ക്കാര്‍ നിസംഗത അവസാനിപ്പിക്കണമെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാ­സ്. ലൗ­ജി­ഹാ­ദി­ക­ളു­ടെ പ്ര­വര്‍ത്തനം അന്വേഷിക്കാന്‍ എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കണമെ­ന്നും അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെട്ടു.

മതപരിവര്‍ത്തനം നടത്തുന്ന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂ­ട്ടണം. പ്രേമം നടിച്ചു ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയിലാക്കി മതപരിവര്‍ത്തനം ചെയ്യിച്ചു ഭീകരപ്രവര്‍ത്തനത്തിനും മയക്കുമരുന്നു കള്ളക്കടത്തിനും ഉപയോഗിക്കുകയാണു ലൗ ജിഹാദികളുടെ ലക്ഷ്യം. ആയിരത്തോളം പെണ്‍കുട്ടികള്‍ ഇതിനകം ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദേശത്തെത്തുടര്‍ന്നു അന്വേഷണം നടത്തിയ പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടു­ണ്ട്. കൃഷ്ണദാസ് പറ­ഞ്ഞു.

തേക്കടി ദുരന്തത്തിനിരയായവരുടെ ജഡം കൊണ്ടുപോകാന്‍ അനുവദിക്കാത്ത വ്യോമസേനാ വിമാനം രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം കൊണ്ടുവരാന്‍ അനുവദിച്ചതു പ്രതിഷേധാര്‍ഹമാണ്. കോണ്‍ഗ്രസ് മന്ത്രിമാരോട് ഇക്കോണമി ക്ലാസില്‍ യാത്രക്ക് ആഹ്വാനം ചെയ്ത രാഹുല്‍, സ്വന്തം യാത്രകള്‍ക്കു കോടികള്‍ ചെലവിട്ടു പ്രത്യേക വിമാനം ഉപയോഗിക്കുന്നതു പരിഹാസ്യമാണെന്നു കൃഷ്ണദാസ് പറഞ്ഞു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.