Categories

കുടിയേറ്റ തൊഴില്‍ നിയമം ഏപ്രിലോടെ: മന്ത്രി

കോഴിക്കോട്: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തു ജോലി ചെയ്യുന്നവര്‍ക്കു വേണ്ടിയുള്ള കുടിയേറ്റ തൊഴില്‍ നിയമം ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍ . നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡിന്റെ കീളിലാണ് നിയമം വരുന്നതെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ കള്ളുചെത്ത് തൊഴിലാളികളുടെ കൂലിയും പെന്‍ഷന്‍ തുകയും വര്‍ദ്ധിപ്പിക്കും. കള്ളു ചെത്തു വ്യവസായത്തെ സഹകരണാടിസ്ഥാനത്തില്‍ പുന: സംഘടിപ്പിക്കാന്‍ ഇടതുമുന്നണി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സി ഐ ടിയു ചെത്ത് തൊഴിലാളി ഫെഡറേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ ഗുരുദാസന്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.