കൊച്ചി: ആലത്തൂര്‍ ലോക്‌സഭാംഗം പി കെ ബിജുവിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ശ­രിവെച്ചു. സംവരണ സമുദായത്തില്‍പെടാത്ത പി കെ ബിജു പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു വിജയിച്ചുവെന്ന് ആരോ­പി­ച്ച് ആലത്തൂരിലെ കോണ്‍ഗ്രസ് നേതാവ് കെ ശേഖരനാണ് ഹൈക്കോടതിയെ സമീപിച്ചത്.പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബിജുവിന് അര്‍ഹത­യുണ്ടെന്ന് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ഉത്തരവി­ട്ടു.

ബിജു സംവരണ സമുദായംഗമല്ലെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും സമര്‍പ്പിക്കാന്‍ ഹരജിക്കാരനായിട്ടില്ലെ­ന്ന് പ­രാ­തി ത­ള്ളി­ക്കൊ­ണ്ട് കോട­തി വ്യ­ക്ത­മാക്കി.