തിരുവനന്തപുരം: സര്‍ക്കാര്‍ നയം പാലിക്കുന്ന ഏതെങ്കിലും കോളേജില്‍ മകന് പി.ജി സീറ്റിനായി ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. മറ്റു സംസ്ഥാനത്തെ കോളേജുകളിലും പ്രവേശനത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ അമ്പതുശതമാനം പി.ജി സീറ്റുകള്‍ ഏറ്റെടുത്ത് പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഫീസ് നിശ്ചയിക്കുന്നതോടെ പ്രവേശനനടപടികള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഒഴിച്ചിട്ട സീറ്റുകള്‍ സര്‍ക്കാറിന് നല്‍കാന്‍ തയ്യാറാണെന്ന് എം.ഇ.എസ്, കരുണ, കണ്ണൂര്‍, കാരക്കോണം, ഗോകുലം എന്നീ കോളേജുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.