കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യവ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്് പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവിലെ പണംകൊണ്ടുമാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. അതിനാല്‍ സ്വകാര്യ വ്യക്തികളും കോര്‍പ്പറേറ്റുകളും ഈ രംഗത്തേക്ക് കടന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.ബി.എസ്.ഇ, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കുമെന്നും അബ്ദുറബ്ബ് വ്യക്തമാക്കി.