ന്യൂദല്‍ഹി: കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ നിയമനം സംബന്ധിച്ച് പി.ജെ തോമസ് പുതിയ സത്യവാങ്മൂലം സമര്‍പപ്പിക്കും. നിയമനത്തിന് സാധുതയുണ്ടെന്നും നടപടിക്രമങ്ങളില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കുക.

അതിനിടെ സി.വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന നീക്കത്തില്‍ നിന്നും ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പിന്‍മാറി. തോമസിന്റെ നിയമനത്തെ എതിര്‍ത്തിരുന്നുവെന്ന പി.ചിദംബരത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണിത്.