ന്യൂദല്‍ഹി: പാമോയില്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളാണ് താന്‍ കുറ്റക്കാരനാണെന്ന പ്രതിച്ഛായ സൃഷ്ടിച്ചതെന്നും പി.ജെ തോമസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സി.വി.സി നിയമനത്തിനായി പരിഗണിച്ച ഐ.എ.എസുകാരില്‍ താനായിരുന്നു ഏറ്റവും സീനിയര്‍. താന്‍ പരിശുദ്ധനാണെന്നും തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും തോമസ് പറഞ്ഞു.

സി.വി.സി നിയമനത്തിന് പരിഗണിക്കുമ്പോള്‍ പാമോയില്‍ കേസില്‍ പ്രതിയാണെന്ന കാര്യം തോമസ് മറച്ചുവച്ചെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.