എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടി നേരില്‍ കണ്ടാല്‍ പ്രശ്‌നം തീരും: പി.ജെ കുര്യന്‍;ഇനി കോടതിയില്‍ കാണാം പെണ്‍കുട്ടി
എഡിറ്റര്‍
Sunday 3rd February 2013 10:44am

തിരുവന്തപുരം:സൂര്യനെല്ലി പെണ്‍കുട്ടി തന്നെ നേരില്‍ കണ്ടാല്‍ എല്ലാ പ്രശ്‌നവും തീരുമെന്ന് പി.ജെ കുര്യന്‍. തന്നെ അറിയാത്തതുകൊണ്ടാണ് ആശങ്കക്ക് കാരണമെന്നും കുര്യന്‍ പറഞ്ഞു

Ads By Google

അതേസമയം കുര്യനെ ഇനി കോടതിയില്‍ നേരിട്ട് കണ്ടാല്‍ മതി എന്നായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. കഴിഞ്ഞ തിരെഞ്ഞടുപ്പ് സമയത്ത് കുര്യന്‍ ഇടുക്കിയില്‍ വന്നിരുന്നു. അന്ന്
എന്നെ വന്ന് കാണാത്ത കുര്യന്‍ ഇന്ന് തന്നെ കാണണ്ട സാഹചര്യം ഇല്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ്സിലെ ചിലര്‍ തന്നെയാണ് ഇപ്പോഴും തനിക്കെതിരെ രംഗത്ത് വന്നതെന്നും കുര്യന്‍ കൂട്ടി ചേര്‍ത്തു. കോണ്‍ഗ്രസ്സിലെ ചില മുതിര്‍ന്ന നേതാക്കന്‍മാര്‍ക്ക് തന്നോടുള്ള വ്യക്തി വിരോധം തീര്‍ക്കാനാണ് ഇപ്പോഴും തനിക്കെതിരെ ആരോപണവുമായി വരുന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തനിക്ക ഇപ്പോഴും പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും കുര്യന്‍ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ അച്ചുതാന്ദന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കേസില്‍ താന്‍ പൂര്‍ണ്ണമായും  കുറ്റ വിമുക്തനായത്. ഇപ്പോള്‍ അച്യുതാനന്ദന്‍
അത് മാറ്റി പയുന്നുവെന്നും കുര്യന്‍ ചൂണ്ടികാട്ടി. സിബി മാത്യൂസ് സത്യസന്ധനായ ഉദ്ദോഗസ്ഥനാണെന്ന് അച്യുതാനന്ദന്‍
മുമ്പ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെയാണ് സിബി മാത്യൂസിനെ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിച്ചതെന്നും കുര്യന്‍ പറഞ്ഞു.

മാതൃഭൂമി ചാനലിനോട് സംസാരിക്കുകയായിരുന്നു പി.ജെ കുര്യന്‍. ഇന്നലെ കുര്യനെ ന്യായീകരിച്ച് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി  മുഖ്യമന്തിക്ക് കത്തയച്ചിരുന്നു.

പി.ജെ കുര്യനെതിരെ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയെങ്കിലും മനപൂര്‍വ്വം അയാള്‍ക്കെതിരെ നടപടി എടുത്തില്ല. ഇയാള്‍ക്കെതിരെ തുടരന്വേഷണത്തിന് നടപടി എടുക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.

Advertisement