എഡിറ്റര്‍
എഡിറ്റര്‍
‘ഞാനും പത്രം വായിക്കാറുണ്ട്’ കണ്ണൂരിലെ ബി.ജെ.പി അക്രമം രാജ്യസഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ച കെ.കെ രാഗേഷിനോട് പി.ജെ കുര്യന്‍
എഡിറ്റര്‍
Monday 6th February 2017 12:29pm

pj-kuryan


കണ്ണൂരില്‍ ബി.ജെ.പി മാത്രമല്ല കൊലപാതകങ്ങള്‍ നടത്തുന്നതെന്നും ഇരുവിഭാഗങ്ങളും അക്രമങ്ങള്‍ക്ക് പിന്നിലുണ്ട് എന്നുമായിരുന്നു ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്റെ മറുപടി.


ന്യൂദല്‍ഹി: കണ്ണൂരില്‍ സിപി.ഐ.എം പ്രവര്‍ത്തകരെ ബി.ജെ.പി കൊലപ്പെടുത്തുന്നു എന്ന പരാതി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ കെ.കെ രാഗേഷ് എം.പിയെ തിരുത്തി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. ബി.ജെ.പി മാത്രമല്ല അക്രമ നടത്തുന്നതെന്നും താന്‍ പത്രം വായിക്കാറുണ്ട് എന്നുമായിരുന്നു കെ.കെ രാഗേഷിന് പി.ജെ കുര്യന്‍ നല്‍കിയ മറുപടി.


Also read ഒരു മുസ്‌ലിം ബി.ജെ.പിയ്‌ക്കെതിരെ സംസാരിച്ചാല്‍ അയാള്‍ തീവ്രവാദി, ഹിന്ദു സംസരിച്ചാല്‍ അയാള്‍ നക്‌സല്‍: സുരേഷ് ഖൈര്‍നാര്‍ 


ഇന്നു രാജ്യസഭാ സമ്മേളനത്തിനിടെയായിരുന്നു കണ്ണൂരില്‍ ബി.ജെ.പി കൊലപാതക രാഷ്ട്രീയം നടത്തുന്നു എന്ന് കെ.കെ രാഗേഷ് പറഞ്ഞത്. എന്നാല്‍ കണ്ണൂരില്‍ ബി.ജെ.പി മാത്രമല്ല കൊലപാതകങ്ങള്‍ നടത്തുന്നതെന്നും ഇരുവിഭാഗങ്ങളും അക്രമങ്ങള്‍ക്ക് പിന്നിലുണ്ട് എന്നുമായിരുന്നു ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്റെ മറുപടി. താന്‍ പത്രം വായിക്കാറുണ്ടെന്നും കണ്ണൂരില്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്നും കുര്യന്‍ പറഞ്ഞു.

കണ്ണൂരില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗത്തിനു നേരെ ബി.ജെ.പി ബോംബെറിഞ്ഞിരുന്നു. തുടര്‍ന്ന് വിവിധ അക്രമ സംഭവങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കെ.കെ രാഗേഷ് രാജ്യസഭയില്‍ അക്രമ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചത്.

Advertisement