എഡിറ്റര്‍
എഡിറ്റര്‍
പി.ജെ കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.പി.ഐ.എം പി.ബി
എഡിറ്റര്‍
Sunday 17th February 2013 2:01pm

ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി.ജെ കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.പി.ഐ.എം പി.ബി. സ്വയം ഒഴിഞ്ഞ് പോകാന്‍ കുര്യന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും പി.ബി ആവശ്യപ്പെട്ടു.

കുര്യനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതക കേസുകളില്‍ പുനരന്വേഷണം നടത്തുന്ന കേരളത്തിലെ സര്‍ക്കാര്‍ സൂര്യനെല്ലി കേസില്‍ പുനരന്വേഷണത്തിന് തയ്യാറാകാത്തത് ഇരട്ടത്താപ്പാണ്.

Ads By Google

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായി രാജ്യം മുഴുവന്‍ പ്രതികരിക്കുന്ന വേളയിലാണ് കുര്യനെതിരെ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. സൂര്യനെല്ലി കേസില്‍ ഹൈക്കോടതിവിധിയെ സുപ്രീംകോടതി വിമര്‍ശിച്ചിരിക്കുന്നു. അതിനാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ഗൗരവമായി കാണണം.

സുപ്രീംകോടതി വിധിയുടേയും പുതിയ തെളിവുകളുടേയും പശ്ചാത്തലത്തില്‍ കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

സ്ത്രീപീഡനങ്ങള്‍ തടയാനുള്ള നിയമനിര്‍മ്മാണത്തിനായി പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ വ്യക്തി രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നത് ശരിയല്ലെന്നും പി.ബി പ്രസ്താവനയില്‍ പറയുന്നു.

Advertisement