jaimon sms caseതൊടുപുഴ: പി.ജെ.ജോസഫിനെതിരെയുള്ള എസ്.എം.എസ്. കേസിലെ ഒന്നാംസാക്ഷിയും പരാതിക്കാരി സുരഭിദാസിന്റെ ഭര്‍ത്താവുമായ പത്തനംതിട്ട ചിറ്റാര്‍ വടക്കേക്കര പള്ളിനടവീട്ടില്‍ ജയ്‌മോന്‍ അറസ്റ്റിലായി. മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം പരാതിക്കാരിയെ വിവാഹവാഗ്ദാനം നല്‍കി സ്വന്തം വീട്ടില്‍വെച്ചും തമിഴ്‌നാട് രാജപാളയത്തുള്ള ബന്ധുവീട്ടില്‍വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.

വിവാഹശേഷം മറ്രൊരു സ്ത്രീയുടെ കൂടെ താമസിക്കുന്നതിനാല്‍ ആദ്യ ഭാര്യ സുരഭിദാസ് ജയ്‌മോനെതിരെ വിവാഹവാഗ്ദാനം നല്‍കി തന്നെ പറ്റിച്ചുവെന്ന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജയ്‌മോനെ ജൂലായ് 9 ന് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിന് സേഷം സുരഭി പരാതി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ജയ്‌മോന്‍ പുറത്തുവന്നത്. സുരഭിദാസ് പരാതിപ്പെട്ട കേസില്‍ പരാമര്‍ശിക്കപ്പെട്ട സ്ത്രീയാണ് ഇപ്പോഴത്തെ പരാതിക്കാരി.

Subscribe Us: