തിരുവനന്തപുരം: ഡാമുകളിലെ മണല്‍ വാരുന്നകാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് ജലവിഭവ വകുപ്പുമന്ത്രി പി.ജെ.ജോസഫ്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സംബന്ധിച്ച് വ്യവസായ വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.എം.എസ് കേസ് സംബന്ധിച്ച് തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞതാണെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് പി.ജെ ജോസഫ് വ്യക്തമാക്കി.