തിരുവനന്തപുരം: തൊടുപുഴയില്‍ മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ്. താന്‍ സ്ഥാനാര്‍ഥിയാകണമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തൊടുപുഴ സംഘര്‍ഷം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസിന് പ്രകടനം നടത്താന്‍ അവകാശമുള്ളത് പോലെ കേരള കോണ്‍ഗ്രസിനും പ്രകടനം നടത്താന്‍ അവകാശമുണ്ട്. ഇത്തരം അക്രമങ്ങള്‍ നേതാക്കാന്‍മാര്‍ തടയേണ്ടിയിരുന്നു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

തൊടുപുഴയില്‍ പി.ജെ ജോസഫ് മത്സരിക്കുമെന്ന കെ.എം മാണിയുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് പി.ജെ ജോസഫ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.