തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് സമനില തെറ്റിയെന്ന് ജലസേചന മന്ത്രി പി.ജെ ജോസഫ്.

ഇടുക്കിയില്‍ അടിക്കടിയുണ്ടാകുന്ന ഭൂകമ്പം ആഭ്യന്തരമന്ത്രി അറിയുന്നില്ലെന്നാണ് തോന്നുന്നത്. റൂര്‍ക്കി ഐ.ഐ.ടിയുടെ പഠനറിപ്പോര്‍ട്ടിനെയും മറ്റ് ശാസ്ത്രീയ പഠനങ്ങളെയും അദ്ദേഹം തള്ളിപ്പറയുകയാണ് ചെയ്തിട്ടുളളത്.

Subscribe Us:

ഇതിനെല്ലാമുപരി തമിഴ്‌നാടിന് അനുകൂലമായിരിക്കും സുപ്രീംകോടതി വിധിയെന്ന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുകയാണ്. അദ്ദേഹം നടത്തിയിരിക്കുന്നത് സത്യപ്രതിഞ്ജാ ലംഘനമാണ്. അദ്ദേഹത്തിന് സമനില തെറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രി മന്ത്രിസഭയില്‍ നിന്നും ചിദംബരത്തെ പുറത്താക്കണമെന്നും ജോസഫ് പറഞ്ഞു.

Malayalam News

Kerala News In English