തിരുവനന്തപുരം: എസ്.എം.എസ് വിവാദത്തില്‍ താന്‍ നിരപരാധിയാണെന്ന് മന്ത്രി പി.ജെ ജോസഫ്. തന്റെ ഭാഗം പറയാന്‍ കോടതിയില്‍ അവസരം ലഭിക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജോസഫ് കേസ് സംബന്ധിച്ച് കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.