എഡിറ്റര്‍
എഡിറ്റര്‍
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് തെളിയിക്കും: പി.ജെ ജോസഫ്
എഡിറ്റര്‍
Tuesday 29th May 2012 1:05pm

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുമെന്ന് ജലവിഭവമന്ത്രി പി.ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡാം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കേരളത്തിന്റെ കൈവശമുണ്ട്. ജൂലൈ 23ന് മുന്‍പ് സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഡാമിനായുള്ള സമ്മര്‍ദ്ദം തുടരുക തന്നെ ചെയ്യും. പുതിയ ഡാം നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും നിര്‍മ്മാണം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായി ഇനിയും കാത്തിരിക്കന്‍ കഴിയില്ലെന്നും ജോസഫ് പറഞ്ഞു.

Advertisement