Administrator
Administrator
വി.എസിനൊപ്പം ഉപവാസമിരിക്കുമെന്ന് പി.ജെ ജോസഫ്
Administrator
Saturday 3rd December 2011 1:00pm

minister-pj-joseph ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഈ മാസം ഏഴിന് ഉപവാസമിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനൊപ്പം അതേ പന്തലില്‍ ഉപവാസമിരിക്കുമെന്നു ജലവിഭവമന്ത്രി പി.ജെ.ജോസഫ്. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ തീരുമാനം പുനഃപരിശോധിക്കണമെന്ന വി.എസ്.അച്യുതാനന്ദന്റെ നിലപാടിനെ പി.ജെ.ജോസഫ് പിന്തുണക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പി.ബി നിലപാട് തള്ളിയ വി.എസിനെ അഭിനന്ദിക്കുന്നതായി പി.ജെ ജോസഫ് പറഞ്ഞു.

തിങ്കളാഴ്ച്ച ചപ്പാത്തില്‍ കെ.എം.മാണിയ്‌ക്കൊപ്പവും ഉപവാസമിരിക്കും. സമരമല്ല, പ്രാര്‍ഥനാ യജ്ഞമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയ എ.ജിക്കെതിരായ നടപടി മന്ത്രിസഭ തീരുമാനിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

അ­തേ­സമയം, മുല്ലപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരി­ച്ച എ.ജിയെ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. കോഴിക്കോട് ജനശ്രീ മിഷന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസന്‍.

Malayalam news, Kerala news in English

Advertisement