ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര തീരുമാനം വൈകിയാല്‍ യു.ഡി.എഫ് വിടുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ജലവിഭവ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാനുമായ പി. ജെ. ജോസഫ്. കേരള കോണ്‍ഗ്രസിന്റെ സമരത്തെ കെ.പി.സി.സി എതിര്‍ക്കുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേന്ദ്രം അനുമതി നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ. മുല്ലപ്പെരിയാര്‍ രാഷ്ട്രീയ വിഷയമാക്കുന്നത് ശരിയല്ല എന്നും ജോസഫ് പറഞ്ഞു.

Subscribe Us:

തെറ്റിദ്ധാരണ കൊണ്ടാണ് കെ.പി.സി.സിയില്‍ വിമര്‍ശനമുണ്ടായത്. വിമര്‍ശനം ഉണ്ടാകുക സ്വാഭാവികമാണ്. ഏതു നല്ലകാര്യം നടക്കുമ്പോഴും വിമര്‍ശനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളും ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം.മാണിയും പി.ജെ.ജോസഫും ഉപവാസസമരം നടത്തിയതിനെതിരെ കെ.പി.സി.സി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Malayalam News
Kerala News in English