Administrator
Administrator
എസ്.എം.എസ് കേസ്: പി.ജെ ജോസഫിന് ജാമ്യം
Administrator
Saturday 22nd October 2011 11:24am

minister-pj-josephതൊടുപുഴ: എസ്.എം.എസ് കേസില്‍ മന്ത്രി പി.ജെ ജോസഫിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് കോടതിയില്‍ ഹാജരായ ജോസഫിന് ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് ഡിസംബര്‍ 24ന് വീണ്ടും പരിഗണിക്കും. തൊടുപുഴ സ്വദേശിനിയായ സുരഭി ദാസ് എന്ന സ്ത്രീയുടെ മൊബൈലിലേക്ക് പി.ജെ ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ശൂന്യ എസ്.എം.എസ് അയച്ചുവെന്നതാണ് കേസ്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കോടതി ജോസഫിന് സമന്‍സ് അയക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 511 പ്രകാരവും ഐ.ടി വകുപ്പിലെ ആറ് അനുസരിച്ച് സൈബര്‍ കുറ്റകൃത്യം എന്ന നിലയിലുമാണ് കേസെടുത്തിരിക്കുന്നത്. സുരഭി ദാസ് സമര്‍പ്പിച്ച സ്വകാര്യ അന്യായം ഹരജിയായി പരിഗണിച്ച് കോടതി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയായിരുന്നു. ബന്ധപ്പെട്ടവരുടെ മൊഴികേട്ട ശേഷമാണ് പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയത്.

കേസില്‍ പരാതിക്കാരിയായ സുരഭിദാസിന്റെ ഭര്‍ത്താവായ ജെയ്‌മോനില്‍ നിന്നും മൊഴിയെടുക്കവെ ആദ്യം പി.ജെ. ജോസഫിന് അനുകൂലമായി മൊഴി നല്‍കിയ ജെയ്‌മോന്‍ പിന്നീട് കേസുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്സുകാരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ജെയ്‌മോന്റെ മൊഴി മജിസ്‌ട്രേറ്റ് സി.ആര്‍.രവിചന്ദര്‍ രഹസ്യമായി രേഖപ്പെടുത്തി. തുടര്‍ന്നാണ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി തീരുമാനിച്ചത്.

Advertisement