കോട്ടയം: മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ചാലും തമിഴ്‌നാടിന് ഇപ്പോള്‍
നല്‍കിവരുന്ന ജലം നല്‍കാന്‍ കേരളം തയ്യാറാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരളം മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പാടില്ലെന്ന തമിഴ്‌നാട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.