തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം ക്രിസ്തുമസിനു മുമ്പ് പരിഹരിച്ചില്ലെങ്കില്‍ മരണം വരെ ഉപവസിക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ്. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടയിലായിരുന്നു ജോസഫിന്റെ ഈ പ്രഖ്യാപനം.

നിയമസഭാ സമ്മേളനത്തില്‍ വികാരപരമായാണ് പി.ജെ ജോസഫ് സംസാരം തുടങ്ങിയത്. രാജ്ഘട്ടില്‍ ഉപവാസം ഉപവസാമിരിക്കുമെന്നാണ് പി.ജെ ജോസഫ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കാനുള്ള വേദിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ക്ഷമ ചോദിക്കുന്നെന്നു പി.ജെ ജോസഫ് അറിയിച്ചു.

Subscribe Us:

കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ രണ്ടാഴ്ചക്കകം ബില്‍ പാസാക്കാന്‍ കഴിയും. കോണ്‍ഗ്രസും ബി.ജെ.പിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇടത് കക്ഷികളും ബില്‍ പാസാക്കാന്‍ താല്‍പര്യമെടുക്കണം. ഡാം സുരക്ഷാ ബില്‍ തമിഴ്‌നാടിന് എതിരല്ല, കേരളത്തിന് വേണ്ടിയുമല്ലെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News in English