കോട്ടയം: സഭ സജീവ രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന് തങ്ങള്‍ക്ക് അഭിപ്രായമില്ലെന്ന് പി.ജെ ജോസഫ്. സഭ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്ന സ്ഥിതിയില്ല. ചില കാര്യങ്ങളില്‍ അവര്‍ അഭിപ്രായം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞാലേ ഇടതുമുന്നണിയില്‍ സ്ഥാനമുണ്ടാകൂവെന്ന് ഇ.എം.എസ് പറഞ്ഞിട്ടില്ല. മനോരമയുണ്ടാക്കിയ കള്ളക്കഥയായിരുന്നു ഇതെന്നും പി.ജെ ജോസഫ് പറഞ്ഞു.