തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ മാധ്യമങ്ങളിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നു ജലവിഭവ മന്ത്രി പി.ജെ.ജോസഫ്. ഇന്ന് വിവിധ ദേശീയ പത്രങ്ങളില്‍ കേരള ജനതയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എഴുതിയ തുറന്ന കത്തിനെക്കുറിച്ച് പ്രതികരിക്കുകായായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതു ശരിയല്ല. കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ പഠിച്ചാണു പ്രക്ഷോഭത്തിനിറങ്ങുന്നതെന്നും ജോസഫ് പറഞ്ഞു. ജലനിരപ്പ് കുറയ്ക്കുന്നത് ഭൂമാഫിയയെ സഹായിക്കാനെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe Us:

ജയലളിതയുടെ പരമാര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തെ ഇത്രത്തോളം നസ്സാരവത്കരിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് വിശ്വസിക്കാന്‍ യാതൊരു തെളിവുമില്ലെന്നും പുതിയ ഡാം പോലെ സുരക്ഷിതമാണ് മുല്ലപ്പെരിയാറെന്നും വാദിച്ചു കൊണ്ടായിരുന്നു ജയലളിതയുടെ എഴുത്ത്.

മുല്ലപ്പെരിയാര്‍ ഡാം പുതിയതുപോലെ സുരക്ഷിതം: ജയലളിത

Malayalam News