Administrator
Administrator
തിരഞ്ഞെടുപ്പ് ഫലം: ആവശ്യപ്പെടുന്നത് വിപ്ലവ ജനകീയ ബദല്‍
Administrator
Friday 13th May 2011 3:00pm

pj james cpiml keralaപി.ജെ ജെയിംസ്

2006ല്‍ നൂറോളം സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ എല്‍.ഡി.എഫിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. അധികാരത്തിലെത്തിയതു മുതല്‍ നവ ഉദാരീകരണനയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ നല്‍കിയ മറുപടിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാതെ വീണ്ടും അതേ നയങ്ങള്‍ ഊര്‍ജ്ജിതമാക്കിയ സി.പി.ഐ.എം നയിക്കുന്ന എല്‍.ഡി.എഫിനോടുള്ള ജനകീയ രോഷമാണ് തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്.

എന്നാല്‍ എല്‍.ഡി.എഫിനെതിരായ ഈ രോഷം നിഷേധ വോട്ടായി പോലും കോര്‍പ്പറേറ്റ് പിന്തിരിപ്പന്‍ താല്‍പര്യങ്ങളുടെ സംരക്ഷകരായ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിനു നല്‍കാന്‍ തയ്യാറല്ലെന്നുള്ളതിന്റെ തെളിവാണ് കഷ്ടിച്ച് കടന്നുകൂടുന്ന സ്ഥിതിയിലേക്ക് ആ മുന്നണിയെ എത്തിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും അധികാരത്തിലിരുന്നുകൊണ്ട് നവ ഉദാരീകരണ നയങ്ങള്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാറുകള്‍ക്കെതിരായ ജനകീയ രോഷമാണ് അവിടങ്ങളിലെ തിരഞ്ഞെടുപ്പ് നയം.

അടിസ്ഥാന നയങ്ങളില്‍ ഒരു വ്യത്യാസവുമില്ലാതെ ഈ മുന്നണികള്‍ക്കെതിരെ നവ ഉദാരീകരണ പുത്തന്‍ അധിനിവേശനയങ്ങള്‍ക്കെതിരെ ഒരു ജനകീയ ബദല്‍ മുന്നോട്ട് വെച്ചുകൊണ്ടും അതു നേടിയെടുക്കാനുള്ള ജനകീയ പ്രക്ഷോഭങ്ങളിലേര്‍പ്പെട്ടുകൊണ്ടും മാത്രമേ ഈ അവസ്ഥയെ മാറ്റിയെടുക്കാനാവുകയുള്ളൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അധികാരത്തില്‍ വന്നാലും കോര്‍പറേറ്റ് -ഊഹ മൂലധന ശക്തികളുടെയും മതവര്‍ഗ്ഗീയ ശക്തികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഈ അവസ്ഥക്കെതിരെ, ജനങ്ങളെ അരാഷ്ട്രീയവത്കരിക്കുന്ന ഭരണ മുന്നണികള്‍ക്കെതിരെ ശരിയായ രാഷ്ട്രീയ നിലപാടിലൂന്നി ജനകീയ പോരാട്ടങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ വിപ്ലവ ജനാധിപത്യശക്തികള്‍ മുന്നോട്ട് വരേണ്ടതിന്റെ അടിയന്തര പ്രാധാന്യമാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലുള്ള വ്യവസ്ഥക്കകത്ത് നീക്കുപോക്കുകള്‍ക്ക് ഒരു സാധ്യതയുമില്ലെന്ന് വ്യക്തമായിട്ടുള്ള ഈ സന്ദര്‍ഭത്തില്‍ എല്ലാ ഭരണ വര്‍ഗ്ഗ ബദലുകള്‍ക്കുമെതിരെ ഒരു വിപ്ലവജനകീയ ബദല്‍ കെട്ടിപ്പടുക്കാന്‍ പിപ്ലവ ശക്തികള്‍ രാഷ്ട്രീയ നേതൃത്വം കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

Advertisement