Categories

Headlines

കത്തോലിക്കാ സഭയെന്ന ഗോഡൗണിലെ ഷോകേസ് മാത്രമാണ് ഫ: റോബിന്‍ വടക്കഞ്ചേരി

കൊളോണിയല്‍ സാമ്രാജ്യത്വ വ്യവസ്ഥ ആവിര്‍ഭവിച്ചില്ലായിരുന്നെങ്കില്‍ കത്തോലിക്കാ സഭ പണ്ടേ തന്നെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമായിരുന്നു.

ഇന്നു കത്തോലിക്കാ സഭയുടെ തനിനിറം തുറന്നു കാട്ടുന്ന നീചകൃത്യങ്ങള്‍ ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുമ്പോള്‍, 1516 നൂറ്റാണ്ടുകളിലൂടെ ശക്തിപ്പെട്ട കൊളോണിയലിസത്തിന്റെയും തുടര്‍ന്ന് ആധിപത്യത്തിലേക്കു വന്ന മുതലാളിത്ത സാമ്രാജ്യത്വ ലോക വ്യവസ്ഥയുടെയും ആത്മീയ ശക്തിയായി വിലസാന്‍ അതിനു കഴിഞ്ഞതാണ് ഈ മതത്തെ നിലനിര്‍ത്തിയതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

നവോത്ഥാനവും മതനവീകരണവും തുടര്‍ന്ന് നടന്ന ഫ്രഞ്ചു വിപ്ലവവുമെല്ലാം, ആയിരത്താണ്ടുകള്‍ യൂറോപ്പിനെ അന്ധകാരത്തിലാഴ്ത്തിയിരുന്ന കത്തോലിക്കാ പള്ളിയുടെ ഫ്യൂഡല്‍ കോട്ടകളെ തകര്‍ത്ത് സഭയുടെ രാഷ്ട്രീയസാമ്പത്തികസാംസ്‌കാരികാധിപത്യം അവസാനിപ്പിച്ചിരുന്നു.


Don’t Miss: മാര്‍ ക്ലീമിസിന്റെ സ്ഥാനാരോഹണ വും കോര്‍പ്പറേറ്റ് മാധ്യമങ്ങളും


എന്നാല്‍ യൂറോപ്പിലാകെമാനമുണ്ടായ ഈ തിരിച്ചടിയെ മറികടക്കാന്‍ ആഗോള ക്രിസ്ത്യന്‍ സഭക്കു കഴിഞ്ഞത് ഒരു കയ്യില്‍ തോക്കും മറ്റേ കയ്യില്‍ ബൈബിളുമായി ആഫ്രോ ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അടിപ്പെടുത്തിയ കൊളോണിയലിസവും രണ്ടാം ലോകയുദ്ധാനന്തരം കൂടുതല്‍ ബീഭത്സമായി തുടരുന്ന പുത്തന്‍ കൊളോണിയലിസവുമാണ്.

മധ്യകാലത്തു കത്തോലിക്കാ പള്ളി നയിച്ച ‘ഇരുണ്ട യുഗ’ ത്തില്‍ യൂറോപ്പിലെ മൂന്നിലൊന്നു ഭൂമിയുടെ ഉടമസ്ഥന്‍ അതായിരുന്നെങ്കില്‍, ഭരണം നേരിട്ടില്ലെങ്കിലും കേരളത്തിലെ ഭൂമിയുടെ കണ്ണായ പ്രദേശങ്ങളും വിദ്യാഭ്യാസ ആരോഗ്യാദികളും സഭ തന്നെ നിയന്ത്രിക്കുന്നു. മധ്യകാലത്തെക്കാള്‍ മ്ലേച്ഛമായി ഒരു മാഫിയ കേന്ദ്രമായി അതു മാറിയിരിക്കുന്നു. വിമോചന സമരത്തിലൂടെ പള്ളിയുടെ അടിയേറ്റു വീണുപോയ വ്യവസ്ഥാപിത ഇടതുപക്ഷം പിന്നീടതിന് ദാസ്യപ്പണി ചെയ്തു പോരുന്നു. സമ്പത്തും അധികാരവും ഉറപ്പിക്കാന്‍ ഏതു നെറികെട്ട മാര്‍ഗ്ഗവും കത്തോലിക്കാ സഭ സ്വീകരിക്കും.മോദി അധികാരത്തിെലെത്തിയപ്പോള്‍ അതു ദൈവനിയോഗമാണെന്നു വാഴ്ത്തിയത് കത്തോലിക്കാ മെത്രാന്മാരായിരുന്നല്ലോ?


Also Read: ഇതൊരു ബലാത്സംഗം മാത്രമല്ല; കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെയാണ്


പറഞ്ഞു വരുന്നതു റോബിനെപ്പറ്റിയാണ്. അയാളുടെ അധോലോക ഇടപാടുകളെപ്പറ്റി അപസര്‍പ്പക കഥ തയ്യാറാക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കത്തോലിക്കാ സഭയെന്ന വിഷവൃക്ഷത്തില്‍ നിന്നുള്ള വിഷവിത്താണ് അയാള്‍ എന്ന കാര്യം മൂടി വെക്കുകയാണ്. റോബിന്‍ ഷോകേസ് മാത്രമാണ്. ഗോഡൗണ്‍ കത്തോലിക്കാ സഭയാണ്. ഈ വിഷവൃക്ഷത്തിന് ഇതല്ലാതെ ഈ ചരിത്ര ഘട്ടത്തില്‍ മറ്റെന്താണ് ഉല്‍പാദിപ്പിക്കാനാകുക?

Tagged with:


‘ആ കേസ് മധ്യപ്രദേശ് പൊലീസ് കെട്ടിച്ചമച്ചത്’ ചാമ്പ്യന്‍ ട്രോഫിയ്ക്കിടെ പാക്കിസ്ഥാനെ അനുകൂലിച്ചെന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പരാതിക്കാരന്റെ വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: ചാമ്പ്യന്‍ ട്രോഫിയുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ടീമിന്റെ വിജയം ആഘോഷിച്ചു എന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന്‍. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഫോണ്‍ തട്ടിപ്പറിഞ്ഞ് പൊലീസ് തന്നെയാണ് പരാതി പറഞ്ഞതെന്നാണ് പരാതി നല്‍കിയെന്നു പൊലീസ് ആരോപിക്കുന്ന സുഭാഷിന്റെ വെളിപ