പിയാനോ സിനിമാസിന്റെ പ്രഥമസംരംഭമായ പിയാനിസ്റ്റ് തിരക്കഥയൊരുക്കി സംവിധാനംചെയ്യുന്നത് ഹൈദരാലിയാണ്. അനുമോഹന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മനോചിത്ര നായികയാകുന്നു.

Ads By Google

സംഗീതത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. പ്രണയത്തിലൂടെ രൂപപ്പെടുന്ന സംഗീതവും തന്നെത്തന്നെയും പരസ്പരം തിരിച്ചറിയാന്‍ സഹായകരമാകുന്നു.

ഇന്റര്‍നെറ്റും ചാറ്റിംഗും ദുരുപയോഗപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ പോസിറ്റീവായി എങ്ങനെ മാധ്യമം ഉപയോഗപ്പെടുത്താം എന്നുകൂടി സിനിമ പറയുന്നു.

ജനുവരി അവസാനവാരത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ സിനിമ ഊട്ടി, ഹൈദരാബാദ്, നേപ്പാള്‍ എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയാകുന്നത്.
തലൈവാസല്‍ വിജയ്, ജി.എം. കുമാര്‍, അജു വര്‍ഗീസ്, വനിത, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്.

ഗാനങ്ങള്‍- റഫീഖ് അഹമ്മദ്, സംഗീതം- റിയാസ് ഷാ, ഛായാഗ്രഹണം- എസ്.ബി പ്രജിത്, എഡിറ്റിംഗ്- സംജിത്, കലാസംവിധാനം- ഹബീബ് കോട്ടക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എ.ആര്‍. ഷെയ്ക്ക്,

മേക്കപ്- ജിത്തു, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, പ്രോജക്ട് ഡിസൈനര്‍- ശ്രീനി എളയൂര്‍, പ്രൊഡ. കണ്‍ട്രോളര്‍- ഷിബു ജി. സുശീലന്‍, പ്രൊഡ. എക്‌സിക്യൂട്ടീവ്- ബിജു അഗസ്റ്റിന്‍. പിയാനോ സിനിമാ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.