എഡിറ്റര്‍
എഡിറ്റര്‍
പിയാ ബാജ്‌പേയി ബ്രാഹ്മണ പെണ്‍കുട്ടിയാവുന്നു
എഡിറ്റര്‍
Wednesday 20th June 2012 4:43pm

കോളിവുഡ് നടി പിയാ ബാജ്‌പേയിക്ക് ഗ്ലാമര്‍ മടുക്കുന്നു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രമേ ഇനി തിരഞ്ഞെടുക്കൂവെന്നാണ് നടി പറയുന്നത്. ഇതിന്റെ തുടക്കമെന്നോണമാണ് ധലം എന്ന ചിത്രത്തില്‍ പിയ അഭിനയിക്കുന്നത്.

രാംഗോപാല്‍ വര്‍മ്മയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജീവന്‍ റെഡ്ധി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധലം’. ചിത്രത്തില്‍ ബ്രാഹ്മണ പെണ്‍കുട്ടിയായാണ് പിയ എത്തുന്നത്. തമിഴിലും തെലുങ്കിലുമായി ചിത്രം ഒരുങ്ങും.

ചിത്രത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് എത്തുന്ന പിയ ഗ്ലാമറിന്റെ അതിപ്രസരമില്ലാത്ത ഒരു കഥാപാത്രമായാണ് എത്തുന്നത്. താന്‍ ഇതുവരെ അവതരിപ്പിച്ചതിനെക്കാള്‍ വ്യത്യസ്തമായ ഒരു കഥാപാത്രമാണിതെന്ന് പിയ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണ് താനെന്നും പിയ കൂട്ടിച്ചേര്‍ത്തു.

ഇതു കൂടാതെ ‘സത്തം ഒരു ഇരുട്ടറൈ’ എന്ന ചിത്രത്തിന്റെ റീമേക്കിലും പിയ അഭിനയിക്കുന്നുണ്ട്.  ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ തുടങ്ങും.

Advertisement