എഡിറ്റര്‍
എഡിറ്റര്‍
രണ്ടാം പകുതിയില്‍ പിച്ച് ചതിച്ചു: ധോണി
എഡിറ്റര്‍
Wednesday 12th September 2012 11:04am

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ടീം പരാജയപ്പെടാന്‍ കാരണം പിച്ചിന്റെ പ്രശ്‌നമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ചെപ്പോക്ക് പിച്ച് രണ്ടാം പകുതിയില്‍ വ്യത്യസ്തമായാണ് പെരുമാറിയതെന്നും ധോണി കുറ്റപ്പെടുത്തി.

‘ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. അടിക്കാന്‍ ബുദ്ധിമുട്ടുമായിരുന്നു. വലിയ ഗ്രൗണ്ടുകളിലൊന്നാണത്. എല്ലാ ബോളുകള്‍ക്കും ഒരേ ബൗണ്‍സ് ആയിരുന്നില്ല. അവസാന സമയത്ത് കളിക്കാന്‍ വളരെ ബുദ്ധിമുട്ടായി’ ധോണി പറഞ്ഞു.

Ads By Google

രണ്ടാം പകുതിയില്‍ വിക്കറ്റ് എങ്ങനെയായിരിക്കുമെന്ന കാര്യത്തിലായിരുന്നു പേടി. വിക്കറ്റ് പഴയപോലെ തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പത്തോ പന്ത്രണ്ടോ ഓവര്‍ കഴിഞ്ഞപ്പോള്‍ കളിക്കാന്‍ ബുദ്ധിമുട്ടായി. ആദ്യ പകുതിയിലെ പോലെ തന്നെ പിച്ച് പെരുമാറിയിരുന്നെങ്കില്‍ തങ്ങള്‍ വിജയിക്കുമായിരുന്നെന്നും ധോണി പറഞ്ഞു.

വിരാട് കൊഹ്‌ലി തങ്ങള്‍ക്ക് നല്ല തുടക്കം സമ്മാനിച്ചു. അതിനുശേഷം റെയ്‌നയും യുവരാജും നന്നായി കളിച്ചെന്നും ധോണി വിലയിരുത്തി.

ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി കുറച്ച് കളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ ഒരിക്കല്‍ കൂടി ലോകകപ്പ് നേടാമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

100 മത്സരങ്ങളില്‍ ഒന്നോ രണ്ടോ തവണ മൂന്ന് പന്തുകളില്‍ ആറ് റണ്‍സ് എടുക്കുവാന്‍ കഴിയാതെ വരും. അത്തരത്തിലുള്ള ഒരു മത്സരമാണ് തങ്ങള്‍ക്ക് ന്യൂസിലന്‍ഡിനെതിരെ നേരിടേണ്ടിവന്നതെന്ന് ധോണി പറഞ്ഞു. ടീമിന്റെ ബൗളിങ് മെച്ചപ്പെട്ടതായി ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.

 

Advertisement