തൃശൂര്‍: പോലീസ് അക്കാദമിയില്‍ നിന്ന് പിസ്റ്റള്‍ കാണാതായ സംഭവത്തിലെ സി.ബി.ഐ അന്വേഷണ ശുപാര്‍ശ ആഭ്യന്തരവകുപ്പ് പൂഴ്ത്തി. എസ്.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലിലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായി സൂചനയുണ്ട്. അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെട്ടു.

രാമവര്‍മപുരം കേരള പോലീസ് അക്കാദമിയിലെ ആയുധപ്പുരയില്‍ നിന്ന് കഴിഞ്ഞ നവംബറിലാണ് പിസ്റ്റള്‍ കാണാതായത്. ഒമ്പത് എം.എം ഇന്ത്യന്‍ നിര്‍മിത ഓട്ടോ പിസ്റ്റളുകളിലൊന്നാണ് നഷ്ടപ്പെട്ടത്.

Subscribe Us: