എഡിറ്റര്‍
എഡിറ്റര്‍
പിസ്താ ഗാനം 2013ലെ യുട്യൂബ് ഹിറ്റ്
എഡിറ്റര്‍
Sunday 5th January 2014 12:01am

nasriya-nivin

പ്രത്യേകിച്ച് വാക്കോ അര്‍ത്ഥമോ ഇല്ലെങ്കിലും പാട്ടുകളെ ഹിറ്റാക്കാന്‍ ഇന്ന് പ്രേഷകര്‍ റെഡിയാണ്. അതിന് മികച്ച ഉദാഹരണമാണ് നേരം സിനിമയിലെ പിസ്താ ഗാനം.

വരികള്‍ക്ക് പ്രത്യേകിച്ച് അര്‍ത്ഥ തലങ്ങളൊന്നുമില്ലെങ്കില്‍ക്കൂടിയും പ്രേഷകര്‍ ആ ഗാനം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കഴിഞ്ഞ വര്‍ഷം യുവാക്കള്‍ ഹിറ്റ് ആക്കി മാറ്റിയ പിസ്താ സുമ്മാകിറാ സോമ്മാരി ജമ്മാ കിറായ എന്ന ഗാനം 2013ലെ യു ട്യൂബ് ഹിററില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.

ജഗതിയുടെ രചനയിലുള്ള ഗാനം അദ്ദേഹത്തിന്റെ ചിത്രമായ കിന്നാരത്തില്‍ പരാമര്‍ശിച്ചിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് നേരം സിനിമയിലൂടെയാണ്.

സൗത് ഇന്ത്യയില്‍ ഏറ്റവും അധികം കണ്ട ഗാനങ്ങളില്‍  പിസ്താ ഗാനം മുന്‍പന്തിയിലാണെന്ന് നേരത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്താരന്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

46 ലക്ഷത്തിലധികം കാഴ്ച്ചക്കാരാണ് ആണ് പിസ്ത ഗാനത്തിന് കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്നത്.

Advertisement