Categories

സക്കറിയക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്: പിണറായി

pinarayi-1തിരുവനന്തപുരം: കഥാകൃത്ത് സക്കറിയയെ അംഗീകരിക്കുന്ന നിലപാടാണ് സി പി ഐ എം എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സക്കറിയക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ പ്രാസംഗികര്‍ ശ്രദ്ധിക്കണം.

പ്രശ്‌നത്തില്‍ ഡി വൈ എഫ് ഐ എടുത്തിരിക്കുന്ന നിലപാട് ശരിയാണെന്ന് പിണറായി വിശദീകരിച്ചു. സക്കറിയയെ കയ്യേറ്റം ചെയ്തവരില്‍ ഡി വൈ എഫ് ഐക്ക് പങ്കുണ്ടെയെന്ന കാര്യം അന്വേഷിക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂരില്‍ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു സക്കറിയയുടെ വിവാദ പരാമര്‍ശമുണ്ടായത്. ഉണ്ണിത്താന്‍ സംഭവം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവ് കാല ജീവിതത്തോട് ഉപമിച്ചായിരുന്നു സക്കറിയയുടെ പ്രസംഗം. പ്രസംഗം കഴിഞ്ഞ് തിരിച്ച തന്നെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്നാണ് സക്കറിയയുടെ ആരോപണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.