ചെന്നൈ: സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടെന്ന പേരില്‍ വ്യാജമായ ചിത്രം ഇന്‍ര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതി ചെന്നൈയില്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ഷാന്‍ ഷംസുദ്ദീനാണ്(30) പിടിയിലായത്. ചെന്നൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. പുലര്‍ച്ചെ നാലരക്ക് ഖത്തറിലേക്ക് വിമാനം കയറാനെത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ക്കു വേണ്ടി കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷാനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. കേസില്‍ രണ്ട് പേര്‍ നേരത്തെ പിടിയിലായിരുന്നു. ഐ ജി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സൈബര്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.