കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെതിരെ എല്‍.ഡി.എഫ് പരാതി നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. യു.ഡി.എഫ് വോട്ടര്‍ പട്ടികയില്‍ അനധികൃതമായി പേരു ചേര്‍ക്കുന്നുവെന്നാണ് പ്രധാന ആരോപണം.

യു.ഡി.എഫ് പ്രതിനിധികള്‍ നേരിട്ടിടപെട്ടാണ് പേരുകള്‍ ചേര്‍ക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂത്താട്ടുകുളം ഇലഞ്ഞി പഞ്ചായത്തുകളിലെ കന്യാസ്ത്രീ മഠത്തിന്റെ പേര് അനധികൃതമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുവെന്നും തിരുമാറാടി പഞ്ചായത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുവെന്നും പരാതിയില്‍ പറയുന്നു.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 29 നാണ്. പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നടപടി എടുക്കണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

പിറവം ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 22ന് പുറപ്പെടുവിക്കാനിരിക്കെ,തിരഞ്ഞെടുപ്പ്‌ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ്‌ കമീഷണര്‍ക്ക് യു.ഡി.എഫ് കത്ത് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് നിശ്ചയിച്ചിട്ടുള്ള മാര്‍ച്ച് 18 ഞായറാഴ്ച ദിവസം ആയതിനാല്‍  െ്രെകസ്തവ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ്‌ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പുറമെ, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫിസര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചിരുന്നു.

മാര്‍ച്ച് 17ന്തിരഞ്ഞെടുപ്പ്‌ നടത്തിയാലും ബുദ്ധിമുട്ടില്ലെന്ന് കത്തില്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യു.ഡി.എഫ് ഏകോപന സമിതി തീരുമാനപ്രകാരമാണ് കത്തയച്ചത്. ഞായറാഴ്ച തിരഞ്ഞെടുപ്പ്‌ നടത്തുന്നത് െ്രെകസ്തവ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സി.പി.എമ്മും ചൂണ്ടിക്കാട്ടിയിരുന്നു.

Malayalam News

Kerala News In English